രഹസ്യവിവരം, കാറിൽ പരിശോധന; എം.ഡി.എം.എ.യുമായി യുവാവും പെൺസുഹൃത്തും പിടിയിൽ
കായംകുളം: 3.01 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. പെരുങ്ങാല ദേശത്തിനകം കണ്ടിശ്ശേരിൽ തെക്കേതിൽ മുഹമ്മദ്കുഞ്ഞ് (കലംഅനി-31), കാപ്പിൽമേക്ക് തെക്കേടത്തു കിഴക്കതിൽ ഷമ്ന (30) എന്നിവരാണ് പിടിയിലായത്.
ചേരാവള്ളി മേനാത്തേരിഭാഗത്തു ഞായറാഴ്ച ഉച്ചയ്ക്ക് 2.45-നാണ് പോലീസ് ഇവരെ പിടികൂടിയത്. മുഹമ്മദ്കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തിൽനിന്ന് 1.13 ഗ്രാമും ഷമ്ന ധരിച്ചിരുന്ന വസ്ത്രത്തിൽനിന്ന് 1.02 ഗ്രാമും ഇരുവരും സഞ്ചരിച്ചിരുന്ന കാറിൽനിന്ന് 0.86 ഗ്രാം എം.ഡി.എം.എ.യും കണ്ടെടുത്തു.
മുഹമ്മദ്കുഞ്ഞ് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും മയക്കുമരുന്നു വിതരണം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍