കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.
പൂനൂർ : മമ്മി മുസ്ലിയാർ ഫാമിലി ഗ്രൂപ്പ് മാസാന്ത യോഗം പ്രസിഡണ്ട് ഒ.കെ.അബ്ദുറസാഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഫാമിലി ഗ്രൂപ്പിന്റെ അഞ്ചാമത് സംഗമം വിപുലമായ പരിപാടികളോടെ ഡിസം: 25 ന് മുണ്ടപുറം എം.പി. ഹാളിൽ നടത്താൻ തീരുമാനിച്ചു. ഉദ്ഘാടന സമ്മേളനം, ഉദ്ബോധനം, ആരോഗ്യ ബോധവൽക്കരണ ക്ലാസ് , കലാ പരിപാടികൾ, സമാപന സമ്മേളനം തുടങ്ങിയ പരിപാടികൾ സംഗമത്തിൽ സംഘടിപ്പിക്കും.പി.പി. അബ്ദുൽ ഖാദർ മാസ്റ്റർ, പി.പി. അബ്ദുൽ അസീസ്, ഉനയ്സ് കെ., പി.പി. അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഒ.കെ. അബ്ദുൽ കരീം, അബ്ദുറസാഖ്, ഒ.കെ.അബ്ദുൽ ഗഫൂർ , അബൂബക്കർ മുസ്ലിയാർ അത്തിക്കോട് (രക്ഷാധികാരികൾ )
ഒ.കെ.അബ്ദുറസാഖ് (ചെയർമാൻ) നജീബ് പൂനൂർ (ജനറൽ കൺവീനർ) എന്നിവരെ തെരഞ്ഞെടുഞ്ഞു .
ഒ.കെ. മുനീർ സ്വാഗതവും, നജീബ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍