ബാലുശ്ശേരിയിൽ ​ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച


ബാലുശ്ശേരി : കരുമലയിൽ ​ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച. പിഡബ്ല്യുഡി വിഭാഗത്തിൻ്റെ റോഡ് പണി നടക്കുന്നതിനിടെ ടാർ ഉരുകി പൈപ്പ് ലൈനിൽ വീണാണ് ചോർച്ച ഉണ്ടായത്. അദാനി ഗ്രൂപ്പ് സിഎൻജി പൈപ്പ് ലൈനിലാണ് ചോർച്ച കണ്ടെത്തിയത്.

പ്രധാന പൈപ്പിൽ നിന്ന് വീട്ടിലേക്ക് പോകുന്ന ലൈനിലാണ് ചോർച്ച കണ്ടെത്തിയത്. അഗ്നിരക്ഷ വിഭാഗവും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് ചോർച്ച അടച്ചു. രണ്ടിടങ്ങളിലാണ് ചോർച്ച കണ്ടെത്തിയത്. ജനങ്ങൾ പരിഭ്രാന്തരായെങ്കിലും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് നരിക്കുനി അഗ്നിരക്ഷ വിഭാഗത്തിലെ ഓഫിസർ ജയപ്രകാശ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍