കെ.എം.ഒ കോളജിലെ എം എസ് എഫിന്റെ പ്രവർത്തനം ജനാധിപത്യത്തോടുള്ള വെല്ലുവിളി : യൂത്ത് കോൺഗ്രസ്
കൊടുവള്ളി: കെ.എം.ഒ കോളേജിൽ മറ്റ് സംഘടനകളെ പ്രവർത്തിക്കാനനുവദിക്കാത്ത ഫാസിസ്റ്റ് രീതിയിലുള്ള എം.എഫ്.സിഫിൻ്റെ പ്രവർത്തനം ഒരു നിലക്കും അനുവദിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസ്‌താവിച്ചു. കെ.എ.സ്യു കൊടി തോരണങ്ങൾ കോളേജ് പരിസരത്തെ റോഡ് സൈഡിൽ കെട്ടാൻ പോയ കെ.എസ്.യു ,യുത്ത് കോൺഗ്രസ് പ്രവർത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ച എം.എസ്.ഫ് പ്രവർത്തകരെ നടപടിക്കെതിരെ പോലീസ് കർശന നിയമപടി സ്വീകരിക്കണമെന്നും, മുന്നണി മര്യാദ ലംഘിച്ച് പെരുമാറുന്ന എം.എസ്.എഫിനെ നിലക്കുനിർത്താൻ മുസ്ലിം ലീഗ് തയ്യാറായില്ലങ്കിൾ ഭാവിയിൽ കനത്ത വില നൽകേണ്ടിവരുമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍