ലഹരിക്കെതിരെ സമൂഹം ഒന്നിച്ചു നിൽക്കണം ~ M P ഷൈജൽ
താമരശ്ശേരി : ഒന്നിച്ചു നിന്നാൽ ലഹരിവ്യാപനം എന്ന സാമൂഹിക വിപത്ത് തകർത്തെറിയാൻ കഴിയുമെന്നു ജില്ലാ ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ M.P ഷൈജൽ . പള്ളിപ്പുറം മഹല്ല് കമ്മിറ്റി, നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര് ഉൽഘാടനം നിർവഹിചു സംസാരിക്കുകയായിരുന്നു അദ്ധേഹം.
തച്ചംപോയിൽ മദ്റസ പരിസരത്തു പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ശ്രീ.AK അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.
.കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ രണ്ടു പേർ മയക്കുമരുന്ന് ക്രിമിനലുകളുടെ ആക്രമണത്തിനിരയായപ്പോൾ അതിനെ ധീരമായി ചെറുത്തു ഇരകൾക്ക് സഹായമായി നിന്ന നൗഷാദ് തച്ചംപൊയിലിനെ ചടങ്ങിൽ ആദരിച്ചു.
വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരം പള്ളിപ്പുറം മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി A P മൂസക്കുട്ടി, വൈസ് പ്രസിഡന്റ് KK മുഹമ്മദ് ഹാജി എന്നിവർ കൈമാറി
'ലഹരിയും സമൂഹവും' എന്ന വിഷയത്തിൽ താമരശ്ശേരി എക്സൈസ് ഡിപ്പാർട്മെന്റ് 'വിമുക്തി' SRP ശ്രീ.പ്രസാദ് K, 'ലഹരിയുടെ ഇസ്‌ലാമിക മാനങ്ങൾ' എന്ന വിഷയത്തിൽ ഫൈസൽ ഫൈസി മടവൂർ എന്നിവർ ക്ലാസ്സ് എടുത്തു.
രണ്ടു ദിവസങ്ങളിലായി നടന്ന നബിദിനാഘോഷ ചടങ്ങുകൾക്ക് സെമിനാർ സംഗമത്തോടെ സമാപനമായി.
പ്രസ്തുത ചടങ്ങിൽ
EK സകീർ മാസ്റ്റർ സ്വാഗതവും ( സ്വാഗത സംഘം ട്രഷറർ ) മുഹമ്മദലി മാസ്റ്റർ ( പള്ളിപ്പുറം മഹല്ല് കമ്മിറ്റി സെക്രട്ടറി) നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍