ബാസിതിന്റെ മയ്യത്ത് നാളെ നാട്ടിലെത്തും, ഖബറടക്കം രാവിലെ 9.30ന്


പൂനൂർ:കഴിഞ്ഞ വ്യാഴാഴ്ച ദമാമിൽ മരണമടഞ്ഞ കോളിക്കൽ തോട്ടത്തിൽ മുഹമ്മദ് അബ്ദുൽ ബാസിതിന്റെ (26) മയ്യിത്ത് നാളെ രാവിലെ 7 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തും.  നേരത്തെ വാർത്തയിൽ ഇന്ന് രാത്രി 9 :30ന് മൃതദേഹം നാട്ടിൽ എത്തും എന്നായിരുന്നു  നേരത്തെ കൊടുത്ത വാർത്ത. .മൃതദേഹം ഇന്ന് എത്തില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

വിമാനത്താവളത്തിൽ നിന്നും നാട്ടിൽ എത്തിച്ച് രാവിലെ 9.30 ന് കോളിക്കൽ മഹല്ല് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം നടക്കും.
ബുറൈദയിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്യവെ സെയിൽസ് ആവശ്യാർഥമാണ് ബാസിത് ദമാമിലെത്തിയത്. ന്യൂമോണിയ ബാധിച്ച് ദമാം സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സക്കിടയിലാണ് മരണം സംഭവിച്ചത്. അൽ കോബാർ കെ എം സി സി വെൽഫയർ വിഭാഗമാണ് മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്.