നന്മ കോരങ്ങാട് നിർമ്മിക്കുന്ന"ശിഹാബ് തങ്ങൾ ഡയാലിസ് സെന്റർ" പ്രവർത്തനത്തിന്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങി
താമരശ്ശേരി : നന്മ കോരങ്ങാട് നിർമ്മിക്കുന്ന ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ഡയാലിസ് സെന്ററും, ഉമർ അലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ കോൺഫ്രൻസ് ഹാളും, ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ മീഡിയ റൂമും, സി മോയിൻകുട്ടി സാഹിബ് സ്മാരക ഫിസിയോതെറാപ്പി സെന്ററും, ഈ വരുന്ന ജനുവരി അഞ്ചാം തീയ്യതി വൈകു:3മണിക്ക് അബ്ദുൽ മജീദ് ടിപി സ്പോൺസർ ചെയ്ത സ്ഥലത്ത് തറക്കല്ലിടൽ കർമ്മം സയ്യിദന്മാരുടെയും പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ നിർവഹിക്കുകയാണ്. അതിലേക്കുള്ള ആദ്യ ഫണ്ട് *അൽ തലാൽ കുടിവെള്ള കമ്പനിയുടെ, എം ഡി
വി പി സാലിബ് ഖാനിൽ നിന്നും,50,000നന്മ കോരങ്ങാടിന്റെ പ്രസിഡണ്ട് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ്തങ്ങൾ ഏറ്റുവാങ്ങി തുടക്കം കുറിച്ചു പ്രസ്തുത ചടങ്ങിൽ പി എം സയ്യിദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു, അഷ്റഫ് കോരങ്ങാട് സ്വാഗത പ്രഭാഷണം നടത്തി, പിസി മുഹമ്മദ് ബഷീർ ഹാജി, പി കെ മുഹമ്മദ് റാഫി, ടി പി ലത്തീഫ്, എൻ പി യൂസഫ്, അയ്യൂബ് പി സി, അഷ്റഫ് വി പി, ബഷീർ കെ, അസ്ഹർ എൻ പി, ആരിഫ് പിടി, സലീം വി പി, അഷ്റഫ് എൻ ആർ, ഇസ്മായിൽ,എന്നിവർ പങ്കെടുത്തു.. 28/11/22
