സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി രിഫ്ന ഫാത്തിമ
താമരശ്ശേരി : കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കഥാരചന അറബിക് വിഭാഗത്തിൽ എ ഗ്രേഡോടെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി താമരശ്ശേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയായ രിഫ്ന ഫാത്തിമ.
ഉപന്യാസം അറബിക്, പ്രസംഗം അറബിക് എന്നീ ഇനങ്ങളിലും എ ഗ്രേഡ് രിഫ്ന ഫാത്തിമക്ക് ലഭിച്ചിട്ടുണ്ട്. കലോത്സവം പുരോഗമിക്കുകയാണ് 8000 കുട്ടികളാണ് നാല് ദിവസമായി കലോത്സവത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയതോടെ സ്കൂളിന് വലിയൊരു നേട്ടമായിരിക്കുകയാണ് രിഫ്ന ഫാത്തിമ.
