തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല; നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4855 രൂപയും പവന് 38,840 രൂപയുമാണ് സ്വർണവില. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിനു ശേഷം വ്യാഴാഴ്ച പവന് 240 രൂപ കൂടിയിരുന്നു. 17, 18 തീയതികളിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. 39,000 രൂപയായിരുന്നു ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില. നവംബര്‍ 4ന് രേഖപ്പെടുത്തിയ 36,880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. നവംബര്‍ 1 ന് 37,280 എന്ന നിലയില്‍ ആരംഭിച്ച സ്വര്‍ണവിപണിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രമേണ വില വർധനവ് രേഖപ്പെടുത്തിയിരുന്നു.
ദേശീയതലത്തിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 52,660 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,240 രൂപയുമാണ് വില. 24 കാരറ്റിനും 22 കാരറ്റിനും ഇന്ന് 50 രൂപ കുറഞ്ഞു. ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ മഞ്ഞ ലോഹ വിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തി. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 53,840 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,350 രൂപയുമാണ് ഇന്നത്തെ സ്വർണ വില.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 53,120 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,700 രൂപയുമാണ്. കൊൽക്കത്തയിലും മുംബൈയിലും 24 കാരറ്റിന് (10 ഗ്രാം) 52,970 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,550 രൂപയുമാണ് വില
