ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ തമിഴ്നാട്ടില്‍ ആത്മഹത്യ
ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്നാട്ടില്‍ ആത്മഹത്യ. സേലം മേട്ടൂരിലാണു ഡി.എം.കെ. പ്രവര്‍ത്തകനായ എം.വി.തങ്കവേല്‍ പാര്‍ട്ടി ഓഫിസിനു മുന്നില്‍ തീകൊളുത്തി മരിച്ചത്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നു കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുമായി എത്തിയായിരുന്നു ഇയാള്‍ സ്വയം തീകൊളുത്തിയത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടു നിര്‍ദേശം പുറത്തുവന്നതിനുശേഷം തമിഴ്നാട്ടില്‍ പ്രതിഷേധം രൂക്ഷമാണ്. നിലവിലെ ദ്വിഭാഷാ പഠന സംവിധാനം നിലനിര്‍ത്തണമെന്നാണു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
