ചേര്‍ത്തുപിടിച്ചങ്ങനെ' പുസ്തകം പ്രകാശനം ചെയ്തു
താമരശ്ശേരി: അഡ്വ.ടി.പി.എ. നസീർ രചിച്ച് ടൗൺ ബുക്ക് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച 'ചേര്‍ത്തുപിടിച്ചങ്ങനെ' പുസ്തകം പ്രകാശനം ചെയ്തു.
താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കഥാകൃത്തും നോവലിസ്റ്റുമായ ലിജീഷ് കുമാറാണ് പ്രകാശനം നിർവ്വഹിച്ചത്.
മാധ്യമപ്രവര്‍ത്തക ഫസ്‌ന ഫാത്തിമ പുസ്തകം ഏറ്റുവാങ്ങി.
ടൗൺ ബുക്ക് ഡയരക്ടർ സി.കെ.എ ഷമീർ ബാവ അധ്യക്ഷത വഹിച്ചു. നൗഫൽ പനങ്ങാട് പുസ്തകപരിചയം നടത്തി.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്മാൻ, പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയരക്ടർ
ഖാദർ പാലാഴി, താമരശ്ശേരി പ്രസ്‌ക്ലബ് പ്രസിഡൻ്റ് ഉസ്മാൻ പി. ചെമ്പ്ര, പബ്ലിക് ലൈബ്രറി സെക്രട്ടറി പി.ആര്‍
വിനോദ്, കാരുണ്യതീരം ചെയർമാൻ
ബാബു കുടുക്കിൽ, കവയത്രി
ജിഷ. പി, ഉസ്മാന്‍ വി.പി താമരശ്ശേരി, ടൗൺ ബുക്ക് പബ്ലിക്കേഷൻ എഡിറ്റർ
വി.കെ ജാബിർ, ജിംലി വി.കെ എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ ടി.പി.എ നസീർ മറുമൊഴി നടത്തി. വിനീത് സുധാകര്‍ സ്വാഗതവും സൈഫുദ്ദീൻ വെങ്ങളത്ത് നന്ദിയും പറഞ്ഞു. സാമൂഹ്യ പ്രസക്തിയുള്ള 20 ലേഖനങ്ങളുടെ സമാഹാരമാണ് ചേര്‍ത്തുപിടിച്ചങ്ങനെ എന്ന പുസ്തകം.
