കോരങ്ങാട് ഷെഡ്ഡിൽ നിർത്തിയിട്ട ബൈക്കിന്റെ നമ്പർ പ്ലേറ്റ് മോഷ്ടിച്ചു
താമരശ്ശേരി: കോരങ്ങാട് പാപ്പനാംപൊയിൽ അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള ബൈക്കിന്റെ നമ്പർ പ്ലേറ്റ് ആണ് മോഷ്ടിയിൽ കാണപ്പെട്ടത്.
ഏതാനും മാസമായി വീടിനു സമീപത്തെ മറ്റൊരു വീട്ടിൽ പ്ലാസ്റ്റിക് കൊണ്ട് മൂടിയിട്ടതായിരുന്ന ബൈക്ക് അടുക്കിടെ മറ്റൊരാൾക്ക് കൈമാറാനായ പ്ലാസ്റ്റിക് നീക്കിയപ്പോൾ ആണ് നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്.
അബ്ദുറഹിമാൻ താമരശ്ശേരി പോലീസിൽ പരാതി നൽകി.
അതേസമയം കഴിഞ്ഞദിവസം കോരങ്ങാട് അങ്ങാടിയിൽ പോലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ ബുള്ളറ്റ് ബൈക്കിന്റെ നമ്പർ പോലീസ് പരിശോധിച്ചപ്പോൾ വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് കണ്ടെത്തിയിരുന്നു.
