വീട്ടിൽ പോകാനുള്ള വ്യഗ്രത; ആംബുലൻസുമായി 14 കാരനായ രോഗി കടന്നുകളഞ്ഞു
വീട്ടിൽ പോകാനുള്ള വ്യഗ്രതയിൽ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസുമായി 14കാരനായ രോഗി കടന്നു.108 ആംബുലൻസുമായാണ് പ്രായപൂർത്തിയാകാത്ത രോഗി കടന്നുകളഞ്ഞത്.
ആംബുലൻസ് ഒല്ലൂരിൽ എത്തിയപ്പോൾ ഓഫ് ആയതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വണ്ടി തടഞ്ഞ് വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് ഒല്ലൂർ പോലീസ് എത്തി കുട്ടിയെ തിരികെ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് ഒല്ലൂർ പോലീസ് എത്തി കുട്ടിയെ തിരികെ ആശുപത്രിയിൽ എത്തിച്ചു.
കടുത്ത പനിയെ തുടർന്നാണ് കുട്ടിയെ ഇന്ന് ആശുപത്രിയിൽ എത്തിച്ചത്. വീട്ടിൽ പോകണമെന്ന ആവശ്യം ഉന്നയിച്ചത് അനുവദിക്കാതെ വന്നോതെയാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത് എന്നാണ് സൂചന.
