ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; മഴ ശക്തമാകും,അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയെന്ന്് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ശനിയാഴ്ചയും ഞായറാഴ്ചയും ശക്തമായ മഴ ലഭിക്കാനണ് സാധ്യത. ഇത് കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.
തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് രാവിലെയാണ് തീവ്രമായത്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം ഇന്ന് വൈകീട്ടോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇതിന്റെ സ്വാധീനഫലമായി ആന്ധ്രാ, തമിഴ്‌നാട് തീരങ്ങളില്‍ ഇടിമിന്നലോട് കൂടിയ തീവ്രമഴയാണ് പ്രവചിക്കുന്നത്. തമിഴ്‌നാടിന്റെ വടക്കന്‍ തീരങ്ങളില്‍ നിന്ന് അകലെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് വൈകീട്ടോടെ മാന്‍ഡോസ് ചുഴലിക്കാറ്റ് എത്തുമെന്നാണ് കണക്കുകൂട്ടല്‍. വ്യാഴാഴ്ച രാവിലെയോടെ ആന്ധ്രാ തീരത്തും എത്തിയേക്കും. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ തമിഴ്‌നാടിന്റെ വടക്കന്‍ തീരങ്ങളിലും ആന്ധ്രയുടെ തെക്കന്‍ തീരങ്ങളിലും കനത്തമഴയാണ് പ്രവചിക്കുന്നത്.
