പ്രതീകാത്മക ചോരതളക്കൽ സമരം സംഘടിപ്പിച്ചു
കൊടുവള്ളി ; തിരുവന്തപുരം കോർപ്പറേഷനിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമാധാനപരമായി സമരം ചെയ്ത യൂത്ത് കോൺഗ്രസിൻറെ സഹപ്രവർത്തകരെ ക്രൂരമായി ചോരയിൽ മുക്കിയ പോലീസിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ചോര തളക്കൽ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുജീബ് പുറായിൽ ഉദ്ഘാടനം ചെയ്തു., നിയോജകമണ്ഡലം പ്രസിഡണ്ട് ഷമീർ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ജവഹർ പൂമംഗലം, ആസിഫ് മെഴുവങൽ, ഫസൽ പാലങ്ങാട്, ഇഖ്ബാൽ കൂടത്തായി ഷമീർ പരപ്പാറ എന്നിവർ സംസാരിച്ചു.
മിഥുൻ നൂഞ്ഞികര രാജേഷ് കോരങ്ങാട് ജ്യോതി ജി നായർ ഹിദാശ്, ഫാസിൽ, അഭിനന്ദ്. എന്നിവർ നേതൃത്വം നൽകി എംപിസി ജംഷീദ് സ്വാഗതവും ഷാഫി പുതുശ്ശേരി നന്ദിയും പറഞ്ഞു.
