മമ്മി മുസ്ല്യാർ ഫാമിലി ഗ്രൂപ്പ് (എം എം എഫ് ജി) അഞ്ചാമത് കുടുംബ സംഗമം നടത്തി
പൂനൂർ : മമ്മി മുസ്ല്യാർ ഫാമിലി ഗ്രൂപ്പ് (എം എം എഫ് ജി) അഞ്ചാമത് കുടുംബ സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മുണ്ടപ്പുറം എം.പി. ഹാളിൽ നടന്ന വർണ്ണാഭമായ പരിപാടികൾ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഒ.കെ. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ഹാഫിള് മുഹമ്മദ് ഐമൻ ഖുർആൻ പാരായണം നടത്തി. അത്തിക്കോട് അബൂബക്കർ മുസ്ല്യാർ ഉദ്ബോധനം നിർവ്വഹിച്ചു. എം.എം.എഫ് ജി. ജനറൽ സെക്രട്ടരി ഒ.കെ.മുനീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കമ്മിറ്റി പുറത്തിറക്കിയ പുതിയ വർഷത്തെ കലണ്ടർ റിലേറ്റ് ഈസി ഗോമോട്ടോർ എം ഡി പി.പി.അബദുൽ ഗഫൂർ ഒ.കെ.അബ്ദുറസാഖിന് നൽകി പ്രകാശനം ചെയ്തു. എം എം എഫ് ജി കുടുംബാംഗങ്ങൾ അണിയിച്ചൊരുക്കിയവർണ്ണപ്പകിട്ടാർന്ന കലാ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചത് പ്രശസ്ത മിമിക്രി താരം ഹസീബ് പൂനൂരായിരുന്നു. "കുടുംബ സല്ലാപം " എന്ന സെഷനിൽ ലുഖ്മാൻ അരീക്കോട് കുടുംബാംഗങ്ങളുമായി സംവദിച്ചു. കേരള ഹൈക്കോടതിയിൽ നിന്നും അഭിഭാഷകനായി എൻ റോൾ ചെയ്ത അഡ്വ. ശിഹാബ് മുഹമ്മദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടോഫ് മാനേജ്മെന്റ് കോഴ്സിന് പ്രവേശനം ലഭിച്ച സഹീൻ വി.എസ്, ഹിഫ്ളുൽ ഖുർആൻ കോഴ്സ് പൂർത്തിയാക്കിയ കെ.സി. മിൻഹാജ് എന്നിവരേയും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്ക് പ്രവാസ ലോകം ഏർപെടുത്തിയ അവാർഡുകൾ സലാം കരുവമ്പൊയിൽ, ജാഫർ കോളിക്കൽ, എൻ. അഹമ്മദുകുട്ടി എന്നിവർ ഏറ്റുവാങ്ങി.
മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ സി.പി. കരീം മാസ്റ്റർ, കെ.ടി. രിഫായത്ത്, ഒ.കെ. ഉസ്മാൻ മാസ്റ്റർ, പി.പി. ഖാദർ മാസ്റ്റർ, മുഹമ്മദ് റഫീഖ് ഒ.കെ., മുജീബ് പൂനൂർ, തമ്മീസ് അഹമ്മദ് സി.സി., കാരാട്ട് ഖാദർ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ മാരായ കെ.മുഹമ്മദ് സാലിം സ്വാഗതവും പി.പി. നജീബ് നന്ദിയും പറഞ്ഞു.
കുടുംബ സംഗമത്തോടനുബന്ധിച്ച് കോഴിക്കോട് മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ഒരുക്കിയ മെഡിക്കൽ ചെക്കപ്പ് കേമ്പും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍