എംഎല്‍എയുടെ വാഹനം സ്വന്തം വാഹനത്തെ മറികടന്നു പോയി: എംഎം മണിയുടെ വാഹനം തടഞ്ഞ് നിർത്തി അസഭ്യം വിളിച്ച് യുവാവ്‌


ഇടുക്കി: എം എം മണി എം എൽ എയുടെ വാഹനം തടഞ്ഞ് നിർത്തി അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുൺ ആണ് രാജാക്കാടിന് സമീപത്ത് വച്ച് അസഭ്യം വിളിച്ചത്.

എം എൽ എയുടെ വാഹനം അരുണിന്‍റെ വാഹനത്തെ മറികടന്ന് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പിന്നാലെയെത്തിയ അരുൺ തന്‍റെ ജീപ്പ് എം എം മണിയുടെ വാഹനത്തിന് കുറുകെ നിർത്തിയ ശേഷമാണ് അസഭ്യം വിളിച്ചത്. എം എൽ എയുടെ ഗൺമാന്‍റെ പരാതിയിൽ രാജാക്കാട് പൊലിസ് കേസ് എടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍