കൊടുവള്ളി കൊയപ്പ ഫുട്ബോൾ: ഗാലറിയുടെ കാൽനാട്ടി


:കൊടുവള്ളി : ലൈറ്റ്നിങ് സ്പോർട്സ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനുവരി 22-ന് ആരംഭിക്കുന്ന 38-ാമത് കൊയപ്പ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഗാലറിയുടെ കാൽ നാട്ടൽകർമം നഗരസഭാ ചെയർമാൻ, വെള്ളറ അബ്ദു നിർവഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് മാക്സ് ഫൈസൽ, സെക്രട്ടറി സി.കെ. ജലീൽ, വൈസ് പ്രസിഡന്റ്‌ പി.കെ. അബ്ദുൽ വഹാബ്, പി.ടി.എ. ലത്തീഫ്, തങ്ങൾസ് മുഹമ്മദ്‌, ഒ.പി. സലീം, പി.കെ. ഹനീഫ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍