മിൽമ പാൽ വില വർദ്ധനവ്; സാധാരണ കർഷകന് ലഭിക്കാത്ത വിധം പാൽ വില ചാർട്ട് പരിഷ്കരണം, ക്ഷീരസംഘം പ്രസിഡന്റ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു
കോടഞ്ചേരി: 2019 നു ശേഷം പാൽ വില വർദ്ധിപ്പിക്കാത്തതു മൂലം ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധിയുടെ പേരിൽ മിൽമ പാൽ വില വർദ്ധിപ്പിച്ചപ്പോൾ സാധാരണ ക്ഷീരകർഷകർക്ക് ലഭിക്കാത്ത വിധം പാലിന്റെ കൊഴുപ്പും ഖര പദാർത്ഥങ്ങളുടെ അളവും ഗുണനിലവാര സൂചികയിൽ വർദ്ധിപ്പിച്ച് കർഷകന് ലഭിക്കാത്ത വിധം പാൽ വില വർദ്ധിപ്പിച്ച് കാലിത്തീറ്റ കമ്പനിക്കാർക്ക് നഷ്ടം നികത്തുന്നതിന് വിലവർധനവിന്റെ ഭാരം കർഷകന്റെ പേരിൽ പഴിചാരി പാലിന്റെയും പാലുൽപന്നങ്ങളുടെയും വിലവർധനവ് നടപ്പാക്കിയ മിൽമയുടെ നടപടിയിലും കാലിത്തീറ്റയുടെ സബ്സിഡി നിർത്തലാക്കിയ നടപടിയിലും ക്ഷീര സംഘം പ്രസിഡണ്ട് ഓർഗനൈസേഷൻ കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.
മിൽമയുടെ പുതുക്കിയ പാൽ വില ചാർട്ട് പരിഷ്കരണം സാധാരണ കർഷകരോടുള്ള വെല്ലുവിളി യാണെന്നും അടിയന്തരമായി പാൽ വില ചാർട്ട് പരിഷ്കരണം പുനഃ പരിശോധിക്കണമെന്നും സാധാരണ കർഷകന് വിലവർധനയുടെ ഗുണം ലഭിക്കുന്നതിന് 3.5/8.3 താഴേക്കുള്ള പാലിന്റെ ഗുണനിലവാര ചാർട്ട് അടിയന്തരമായി പരിഷ്കരിച്ച് കർഷകന് പാൽ വിലയുടെ ഗുണം ലഭിക്കത്തക്കവണ്ണം ആക്കിയില്ലെങ്കിൽ മിൽമ കുന്നമംഗലം ഡയറി ഹെഡ് ഓഫീസിനു മുന്നിൽ ക്ഷീര കർഷക മാർച്ചും ധർണയും നടത്താൻ യോഗം തീരുമാനിച്ചു.
മിൽമ നിയോഗിച്ച വിദഗ്ധസമിതി കർഷകന് പാലുൽപാദനത്തിൽ 10 രൂപ 50 പൈസ നഷ്ടമുണ്ടെന്നും എട്ടു രൂപ 50 പൈസ മിനിമം വർദ്ധിപ്പിക്കണമെന്ന് ശുപാർശ സർക്കാർ തള്ളിയ നടപടിയിൽ ദുരൂഹതയുണ്ടെന്നും യോഗം ആരോപിച്ചു.
നെല്ലിപ്പൊയിൽ ക്ഷീരസംഘം പ്രസിഡണ്ട് പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ യോഗം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ക്ഷീര സംഘം പ്രസിഡണ്ട് സേവ്യർ കിഴക്കേകുന്നേൽ അധ്യക്ഷത വഹിച്ചു.
ക്ഷീരസംഘം പ്രസിഡന്റുമാരായ രാഹുൽ കെ കുപ്പായക്കോട്, സജി കൊച്ചുപ്ലാക്കൽ, ആമിന എം, സെബാസ്റ്റ്യൻ കുന്നേൽ, അന്ത്രയോസ് ചുണ്ടാട്ട്, ബേബി വളയത്തിൽ, ബെന്നി അറയ്ക്കൽ, ജോസഫ് മാത്യു വെട്ടുകാട്ടിൽ, ഇമ്മാനുവൽ ചമൽ, ബാബു പെരിയപ്പുറം എന്നിവർ പ്രസംഗിച്ചു.
