വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവയിറങ്ങി
വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവ. വാകേരിയിലും അമ്പലവയലിലും ജനവാസ മേഖലയില്‍ കടുവയിറങ്ങി. വാകേരിയില്‍ ഇറങ്ങിയ കടുവ ഗാന്ധിനഗറിലെ റോഡില്‍ കിടക്കുകയാണ്. കടുവയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
അമ്പലവയലില്‍ ഇറങ്ങിയ കടുവ രണ്ട് ആടുകളെ കൊന്നു. മാഞ്ഞൂപറമ്പില്‍ ബേബിയുടെ രണ്ട് ആടുകളെയാണ് കൊന്നത്. രാവിലെ ആറുമണിയോടെയാണ് കടുവ റോഡില്‍ കിടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാലില്‍ പരുക്കേറ്റ നിലയിലാണ്.
വനംവകുപ്പും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ നിരീക്ഷിച്ചുവരികയാണ്. മെഡിക്കല്‍ സംഘം കൂടി സ്ഥലത്തെത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍