നാട്ടുകാരെ ദുരിതത്തിലാക്കി ഓട നിർമ്മാണം


താമരശ്ശേരി:എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപതയിൽ കോരങ്ങാട്  മൂന്നാംതോട് ജംഗ്ഷൻ എന്നിവിടങ്ങളിൽ
അശാസ്ത്രീയ ഓട നിർമ്മാണം  നാട്ടുകാർക്ക് ദുരിതമാകുന്നു. 

ഓട പലയിടങ്ങളിലും അടച്ചിരിക്കുന്നതിനാൽ ഒട്ടുമിക്ക സ്ഥലത്തും മലിനജലം കെട്ടി നിന്ന് അസഹ്യമായ ദുർഗന്ധത്തോടൊപ്പം കൊതുക് അടക്കമുള്ള പ്രാണികൾ പെറ്റുപെരുകുകയാണ്. മലിനജലം കെട്ടിക്കിടക്കുന്നത് ഈ മേഖലയിൽ പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്.

ജലം ഒഴുകി പോകാൻ ചെരുവ് കുറവായതിനാൽ ജലം ഓടയിൽ തന്നെ കെട്ടിനിൽക്കുന്നതാണ്  കൊതുകുകൾ തമ്പടിക്കാൻ കാരണം. അശാസ്ത്രീയ ഓട നിർമ്മാണത്തെക്കുറിച്ച് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു