മദ്യം വാങ്ങാൻ ലൈസൻസ് ഏർപ്പെടുത്തണം; ലൈസൻസ് ഇല്ലാത്തവർ വാങ്ങരുത് - മദ്രാസ് ഹൈക്കോടതി
ചെന്നൈ: മദ്യം വാങ്ങുന്നതിന് ലൈസൻസ് നിർബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്നാട് സർക്കാരിനോട് നിർദേശിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനസർക്കാരിനും പോലീസ് മേധാവിക്കും നിർദേശം നൽകുന്ന കാര്യം പരിഗണിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ബാറുകളുടെയും പബ്ബുകളുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യശാലകളുടെയും പ്രവർത്തനസമയം കുറയ്ക്കണമെന്നും പ്രായപൂർത്തിയാവാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ടുഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് ആർ. മഹാദേവന്റെയും ജസ്റ്റിസ് സത്യനാരായണ പ്രസാദിന്റെയും ബെഞ്ച് ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍