ബാലുശ്ശേരിയിൽ വ്യാഴാഴ്ച രാവിലെകാറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ പൂനൂർ സ്വദേശിക്ക് ഗുരുതരമായ പരിക്ക്


     
ബാലുശ്ശേരി: കാറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽപൂനൂർ സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പൂനൂർ സ്വദേശി ഫായിസ് (24) എന്ന യുവാവിനാണ് പരിക്കേറ്റത്. കൊയിലാണ്ടി നിലമ്പൂർ സംസ്ഥാന പാതയിൽ ബാലുശ്ശേരിക്കടുത്ത് കാട്ടാമ്പള്ളി പെട്രോൾ പമ്പിന് സമീപം വച്ച് വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബാലുശ്ശേരി ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാർ മറ്റൊരു കാറിനെ മറി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കോക്കല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. 

ഇടിയുടെ ആഘാതത്തിൽ ഫായിസും സ്കൂട്ടറും ഓവു ചാലിലേക്ക് മറിഞ്ഞു വീണു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ ഫായിസിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ പാടെ തകർന്നിട്ടുണ്ട്. തുടർന്ന് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗത കാരണം പുത്തൂർവട്ടം കാട്ടാമ്പള്ളി ഭാഗങ്ങളിൽ അപകടം തുടർക്കഥ യായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍