പൂനൂർ അവേലത്ത് അപകടം തുടർക്കഥ


താമരശ്ശേരി:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ പൂനൂർ അവേലത്ത്
വാഹനാപകടം തുടർക്കഥയാകുന്നു.

ഏതാനും ദിവസങ്ങൾക്കു മുമ്പ് രാത്രിയിൽ  സ്വകാര്യ  സ്ഥാപനത്തിൻറെ  മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾക്ക് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ചു കയറി കേടുപാട് സംഭവിക്കുകയും നരിക്കുനി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

 ഇന്നലെ രാത്രി ഇതേ സ്ഥാപനത്തിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ച് കേടുപാടുകൾ സംഭവിച്ചു.ബൈക്ക് യാത്രക്കാരായ യുവാക്കൾ നിസാര പരിക്കുകളോടെ  രക്ഷപ്പെട്ടു. സ്വകാര്യ സ്ഥാപനത്തിലേക്ക് വരുന്ന കൊച്ചു കുട്ടികളടക്കം ആളുകൾ തലനായിരക്കാണ് അപകടത്തിൽ നിന്നും  രക്ഷപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍