കാരുണ്യയാത്രയിലൂടെ ബസ് ഓണേഴ്സ് സമാഹരിച്ച തുക തലാസീമിയ രോഗബാധിതന് നൽകി
താമരശ്ശേരി : കാരുണ്യയാത്രയിലൂടെ ബസ് ഓണേഴ്സ് സമാഹരിച്ച തുക തലാസീമിയ രോഗബാധിതന് നൽകി. പള്ളിപ്പുറം വാടിക്കൽ സ്വദേശി അഫീഫിന്റെ വിദഗ്ദ്ധ ചികിൽസക്കായി താമരശ്ശേരി -കൊടുവള്ളി മേഖലകളിൽ സർവ്വീസ് നടത്തുന്ന ബസ് ഓണേർസ് ആന്റ് ഓപ്പറേറ്റേഴ്സ് വിവിധ ഭാഗങ്ങളിലേക്ക് നടത്തിയ കാരുണ്യ യാത്രയിലൂടെ സ്വരൂപിച്ച നാലേകാൽ ലക്ഷം രൂപ ബസ് ഓണേർസ് പ്രതിനിധി മിർഷാദിൽ നിന്നും – മുൻ എംഎൽഎയും അഫീഫ് ചികിൽസാ സഹായകമ്മറ്റിയുടെ രക്ഷാധികാരിയുമായ വി എം ഉമ്മർ മാസ്റ്റർ ഏറ്റു വാങ്ങി.
ബസ് ഓണേർസും ജീവനക്കാരും കാണിച്ച കാരുണ്യ പ്രവർത്തി ഏറെ പ്രശംസനീയമാണെന്നും ഈ അവസരത്തിൽ അവരോട് പ്രത്യേകം നന്ദി
ഉമ്മർ മാസ്റ്റർ രേഖപ്പെടുത്തുന്നതായും പറഞ്ഞു. ചടങ്ങിൽ സി പിഖാദർ, ഇ കെ സക്കീർ, എം ടി സലാം, ഒ പി ഷംസു, കെ സമീർ, പി സി സുൽഫി തുടങ്ങിയവർ പങ്കെടുത്തു. താമരശ്ശേരി ‘എസ്ടിയു ഓട്ടോ പള്ളിപ്പുറത്തെ വ്യക്തിഗത ഓട്ടോ തൊഴിലാളികളും കാരുണ്യ യാത്രയിലൂടെ സമാഹരിച്ച തുകയും ചടങ്ങിൽ വെച്ച് ഉമ്മർ മാസ്റ്റർ ഏറ്റുവാങ്ങി.
ഡ്രൈവേർസും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍