കാണാതായ സ്ത്രീയെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി




താമരശ്ശേരി കെടവൂർ ആശാരി ക്കണ്ടിയിൽ നിന്നും ഇന്നലെ രാവിലെ മുതൽ കാണാതായ ആശാരിക്കണ്ടിയിൽ ചന്ദ്രിക (62) നെ വീടിനു സമീപത്തെ വയലിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെയാണ് തിരച്ചിലിനിടയിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. താമരശ്ശേരി സി.ഐ അഗസ്റ്റിൻ്റെ നേതൃത്വത്തിൽ പോലീസ് ഇൻഗ്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഭർത്താവ്: ഭാസ്കരൻ. മക്കൾ: പരേതനായ രഞ്ജിത് (കുട്ടിമോൻ), രതീഷ്, ലതിക. മരുമക്കൾ: സജീവൻ, രേഷ്മ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍