സ്വർണ്ണവില വിലയിടിഞ്ഞു


2023ന്റെ തുടക്കത്തിൽ സ്വർണവിലയുടെ (Gold Price) കാര്യത്തിൽ ശുഭസൂചന. ജനുവരി രണ്ടാം തിയതി സ്വർണവില പുതുവത്സര ദിനത്തെക്കാൾ താഴെയാണ്. ജനുവരി രണ്ടിന് കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ 40,360 രൂപ നൽകണം. പോയ വർഷം ഒരു പവൻ സ്വർണത്തിന് വില 40,000നു മേൽ ഉയർന്നിരുന്നു. ഇക്കൊല്ലവും നിരക്ക് 40,000ത്തിന് മുകളിൽ തന്നെയാണ്. ജനുവരി ഒന്നാം തിയതി പവന് 40480 രൂപയായിരുന്നു. വരും ദിനങ്ങളിലും ഇതേ ട്രെൻഡ് തന്നെ തുടരുമോ എന്ന് കാത്തിരുന്നു കാണാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍