താമരശ്ശേരി ചുരത്തിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ചു വാഹനം ഓടിച്ച കാർ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു.

താമരശ്ശേരി :ചുരത്തിൽ ഗതാഗത കുരുക്കിൽ ട്രാഫിക് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് കാർ ഓടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി.

നിർത്തിയിട്ടിരുന്ന സാഹചര്യത്തിൽ ട്രാഫിക് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളെയും ആംബുലൻസും തടസ്സപ്പെടുത്തിയ കാർ യാത്രക്കാരനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ഇത്തരം സാഹചര്യങ്ങളിൽ മറ്റു 
വാഹനങ്ങളെ കടന്നുപോവാൻ അനുവദിക്കാതെ വെള്ള ക്രോസ് ലൈൻ മറികടന്ന് തടസ്സപ്പെടുത്തുന്ന വാഹനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍