തലയാട് റബ്ബർ തോട്ടത്തിൽ പൊള്ളലേറ്റ് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു .
ബാലുശ്ശേരി:തലയാട് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. നരിക്കുനി തെക്കേ പറമ്പത്ത്സെലീന ടീച്ചർ ആണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് .
തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഓടിയെത്തിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും സ്ത്രീ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
തലയാട് സെന്റ് ജോർജ് പള്ളിക്ക് സമീപമുള്ള റബ്ബർ തോട്ടത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തലയാട് ഭാഗത്ത് പള്ളി പെരുന്നാൾ ആഘോഷത്തിന് എത്തിയവരാണ് സംഭവം കാണുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍