ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
പേരാമ്പ്ര: ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ നാലാം പ്രതിയും അറസ്റ്റിൽ. പരപ്പനങ്ങാടി സ്വദേശി എൻ.അബ്ദുൽ നാസർ (48) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.
ദിവസങ്ങൾക്ക് മുൻപ് സുഹൃത്തിനെ കാണാനായി റെയിൽവേ സ്റ്റേഷനിലെത്തിയ പേരാമ്പ്ര സ്വദേശിനിയായ
ഭിന്നശേഷിക്കാരിയാണ് പരപ്പനങ്ങാടിയിലെ സ്വകാര്യ കെട്ടിടത്തിലും തുടർന്ന് കോട്ടക്കലിലും പീഡനത്തിനിരയായത്.
കേസിൽ നെടുവ സ്വദേശികളായ മുനീർ, സജീർ, പ്രജീഷ് എന്നിവരെ നേരത്തെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരപ്പനങ്ങാടി എസ്.എച്ച്.ഒ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ
സൈബർ സെൽ സഹായത്തോടെയാണ് നാലാം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍