കെ എസ് കെ ടി യു പ്രക്ഷോഭ പ്രചരണ ജാഥക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി
താമരശ്ശേരി: കൃഷി, ഭൂമി, പുതു കേരളം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് ഫെബ്രുവരി 28ന് നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായുള്ള പ്രചരണ ജാഥക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി. മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നാണ് ജാഥാഗംങ്ങളെ വരവേറ്റത്.
ജാഥാ ക്യാപ്റ്റൻ എം ചന്ദ്രൻ, വൈസ് ക്യാപ്റ്റൻ ലളിതാ ബാലൻ, അംഗങ്ങളായ ദേവദാസൻ, രവീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, വി കെ രാജൻ, ഇ ജയൻ, ടി കെ വാസു, കോമള ലക്ഷ്മണൻ, കെ കെ ദിനേഷൻ, എം ഗിരീഷ്, ഒ എം ഭരത് രാജ്, സി ബാലൻ,നിഷ, ആർ പി ഭാസ്കരൻ എന്നിവരെ പ്രവർത്തകർ ഹാരമണിയിച്ച് സ്വീകരിച്ചു.
നെൽവയലുകൾ തരിശിടരുത്, അവശേഷിക്കുന്ന മിച്ചഭൂമി - പട്ടയപ്രശ്നങ്ങൾ പരിഹരിക്കുക, കർഷക തൊഴിലാളി പെൻഷൻ കേന്ദ്ര വിഹിതം അവദിക്കുക, കേരളത്തെ തകർക്കാനുള്ള കേന്ദ്ര നീക്കം ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രക്ഷോഭം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍