താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ മാർച്ചും ധർണയും സംഘടിപ്പിച്ചു


താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ആശുപത്രിയോടുള്ള ബ്ലോക്ക് പഞ്ചായത്തിൻ്റെ അവഗണന അവസാനിപ്പിക്കുക, ഡോക്ടർമാരും ജീവനക്കാരും രോഗികളോട് മാന്യമായി പെരുമാറുക, എച്ച്എംസി ഉത്തരവാദിത്തം നിറവേറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. അമൃത ഉദ്ഘാടനം ചെയ്തു. പി.എം സിറാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പ്രസിഡന്റ്‌
ലിബിൻ അജയ് ഘോഷ്, ലികേഷ് ചമക്കാല എന്നിവർ സംസാരിച്ചു.
മുഹമ്മദ്‌ സിനാൻ സ്വാഗതവും,എം.ആർ. ഷംജിത്ത് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍