താമരശ്ശേരി രാരോത്ത് വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റുകൾ വൈകുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.

താമരശ്ശേരി : രാരോത്ത് വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റുകൾ വൈകുന്നുവെന്നാരോപിച്ച് 
യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. 

താലൂക്ക് ആസ്ഥാനമായ താമരശ്ശേരി ടൗൺ ഉൾക്കൊള്ളുന്ന രാരോത്ത് വില്ലേജ് ഓഫീസിൽ വിവിധ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷ നൽകിയവർക്ക് സേവനം 
വൈകുന്നുവെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. അപേക്ഷ നൽകിയവർ ദിവസങ്ങളോളം വില്ലേജ് ഓഫീസിൽ കയറി ഇറങ്ങേണ്ട സാഹചര്യമാണെന്നും പലപ്പോഴും വില്ലേജ് ഓഫീസർ സ്ഥലത്തുണ്ടാവില്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. 
വില്ലേജ് ഓഫീസിലെത്തുന്നവരോട് ജീവനക്കാർ ധിക്കാരത്തോടെ പെരുമാറുന്നുവെന്നും ആരോപണമുണ്ട്. യൂത്ത് കോൺഗ്രസ്  അസംബ്ലി മണ്ഡലം പ്രസിഡന്റ് ശമീർ ഓമശ്ശേരി മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി ആർ കാവ്യ അധ്യക്ഷത വഹിച്ചു. അസംബ്ലി മണ്ഡലം സെക്രട്ടറി രാജേഷ് കോരങ്ങാട്, വി കെ എ കബീർ, അമീർ അലി, ഹിഷാം ചുങ്കം, അഷ്കർ അറക്കൽ, കരുപാറ, ഷാമിൽ ചുങ്കം, നിസാം താമരശ്ശേരി എന്നിവർ സംസാരിച്ചു. എന്നാൽ രാത്രി വൈകിയും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യമാണെന്നും പരമാവധി സർട്ടിഫിക്കറ്റുകൾ സമയബന്ധിതകമായി കൊടുത്തു തീർക്കാനാണ് ശ്രമിക്കുന്നതെന്നും വില്ലേജ് ഓഫീസർ ആർ പ്രശാന്ത് പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍