നടനവിസ്മയമായി തീർത്ഥ


താമരശ്ശേരി : 61മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരള നടനം, നാടോടി നൃത്തം ഇനങ്ങളിൽ എ ഗ്രേഡ് നേടി അഭിമാന താരമായി താമരശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് തീർത്ത എസ് മോഹൻ.

അഞ്ചാം വയസ്സു മുതൽ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന കേരളത്തിന് അകത്തും പുറത്തുമായി നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. താമരശ്ശേരി ശ്രീ സരസ്വതി നാട്യ ഗൃഹം  സജേഷ് എസ് നായരാണ് ഗുരു. 2019 ആൾ ഇന്ത്യ ഡാൻസ് അസോസിയേഷൻ ബിലായിൽ വച്ച് നടത്തിയ ഡാൻസ് ഫെസ്റ്റിൽ ഭരതനാട്യത്തിൽ നൃത്ത പ്രതിഭ പുരസ്കാരം ലഭിച്ചു. 2020ൽ നന്മ ബാലയരങ്ങ് സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. പ്രാചീന കലാകേന്ദ്രയിൽ നിന്ന് കുച്ചുപ്പുടിയിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് ഈ മിടുക്കി.

സബ്ജില്ലാ ജില്ലാ മത്സരങ്ങളിൽ നാടോടി നിർത്തം കുച്ചുപ്പുടി കേരള നടനം എന്നീ മൂന്നിലങ്ങളിൽ മത്സരിച്ച് എ ഗ്രേഡ് നേടി. നാടോടി നൃത്തത്തിനും, കേരള നടനത്തിനും സംസ്ഥാനതലത്തിൽ മിന്നും ജയം സ്വന്തമാക്കി നേട്ടങ്ങളുടെ പട്ടിക പുതുക്കുകയാണ് തീർത്ഥം. താമരശ്ശേരി പുതിയാറമ്പത്ത് സേതു മോഹൻ്റെയും ചിത്രലേഖയുടെയും മകളാണ് ഈ പ്ലസ്ടുകാരി നേത്ര എസ് മോഹ
ൻ സഹോദരിയാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍