പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

പുൽപ്പള്ളി: പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ 14 വയസുള്ള വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. പാടിച്ചിറ മലയോലിക്കൽ ആഷിൻ (21) നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷമാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. 

പ്രതിക്കെതിരെ ബലാത്സംഗ കുറ്റത്തിനും, പോക്സോ നിയമപ്രകാരവുമാണ് 
കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍