ചമല്‍ ഗവ.എല്‍പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച പബ്ലിക് ലൈബ്രറിക്കുള്ള പുസ്തക ശേഖരണവും പ്രകാശ ഗ്രാമം പദ്ധതി ഉദ്ഘാടനവും റിപ്പബ്ലിക് ദിനത്തില്‍
താമരശ്ശേരി | കട്ടിപ്പാറ ചമല്‍ ഗവ.എല്‍പി
സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച പബ്ലിക് ലൈബ്രറിക്കുള്ള പുസ്തക ശേഖരണവും പ്രകാശ ഗ്രാമം പദ്ധതി ഉദ്ഘാടനവും റിപ്പബ്ലിക് ദിനത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂളില്‍ രാവിലെ 9 മണിക്ക് റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കും. ലൈബ്രറിക്ക് വേണ്ടി പുസ്തകങ്ങള്‍ ശേഖരിക്കുന്നതിനായി രാവിലെ 10 മണിക്ക് പി ടി എ സഹകരണത്തോടെ നടത്തുന്ന പുസ്തകമേള കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹിം ഹാജി ഉദ്ഘാടനം ചെയ്യും. മേളക്കടുത്ത് പുസ്തക ശേഖരണ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഉച്ചക്ക് 12-30 ന് സ്‌കൂളില്‍ നിന്നും പ്രയാണമാരംഭിക്കുന്ന പുസ്തകവണ്ടി കട്ടിപ്പാറ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലും പെരുമ്പള്ളിയിലും വെച്ച് പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. 2000 പുസ്തകങ്ങള്‍ ഇത്തരത്തില്‍ സമാഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചമലില്‍ 2 മുറികളുള്ള കെട്ടിടം താല്‍കാലികമായി ലൈബ്രറിക്ക് കണ്ടെത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ അതിലേക്ക് മാറണം. തുടര്‍ന്ന് 5 സെന്റ് സ്ഥലം വിലക്കു വാങ്ങി കെട്ടിടം പണിയുന്നതിനും ലൈബ്രറിയും സാംസ്‌കാരിക നിലയവും പ്രവര്‍ത്തിക്കുന്നതിനുമാണ് പദ്ധതി.
ഇരുട്ടിന്റെ മറവില്‍ നടക്കുന്ന മയക്കുമരുന്ന് വിപണനം ഉള്‍പ്പെടെയുള്ള അസാന്‍മാര്‍ഗ്ഗിക പ്രവണതകളില്‍ നിന്നും നാടിനെ മോചിപ്പിക്കുന്നതിന് ലൈബ്രറി കമ്മിറ്റിയും സാംസ്‌കാരിക വേദിയും സംയുക്തമായിപൊതുജന സഹകരണത്തോടെ പൊതുവഴി മുഴുവന്‍ രാത്രികാല ബള്‍ബ് തെളിയിക്കുന്ന 'പ്രകാശ ഗ്രാമം' പദ്ധതി വൈകിട്ട് കേളന്‍ മൂലയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി തോമസ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ട്രഷറര്‍ എം അബ്ദുസ്സലാം, സാംസ്‌കാരിക വേദി സെക്രട്ടറി എം എ.അബ്ദുല്‍ ഖാദര്‍ എന്നിവര്‍ താമരശ്ശേരി പ്രസ് ഫോറം മീഡിയ ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍