കന്നൂട്ടിപ്പാറ പെരിങ്ങോട്ട് മലയിലെ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് തകർത്തു.
കട്ടിപ്പാറ: കന്നൂട്ടിപ്പാറ പെരിങ്ങോട്ട് മലയിലെ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് തകർത്തു. ഐ ബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രിയരഞ്ജൻ ദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കുഴികൾ നിർമിച്ച് പ്ലാസ്റ്റിക് കവറുകളിലാക്കിയാണ്
വാഷ് സൂക്ഷിച്ചിരുന്നത്. 500 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ച എക്സൈസ് വാറ്റുപകരണങ്ങൾ കസ്റ്റഡിയിലെടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു, നൗഷീർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍