ഭക്ഷ്യ വിഷബാധയെന്ന് സംശയം :എഴുപതോളം വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍


വയനാട്:ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം.എഴുപതോളം വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9 മണി മുതലാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. രാവിലെയും കുട്ടികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. എഴുപതോളം പേര്‍ ഇതുവരെ ചികിത്സ തേടിയതില്‍ 10 പേര്‍ തിരികെ പോയിട്ടുണ്ട്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ആരുടേയും നില സാരമുള്ളതല്ല. എന്നാല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും കുഴപ്പമില്ല. ഇവിടെ അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് താമസിച്ച് പഠിച്ച് വരുന്നത്. എന്താണ് യഥാര്‍ത്ഥ കാരണമെന്ന് പരിശോധിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍