വിസ്ഡം ജില്ലാ മദ്റസ സർഗസംഗമം;നാദാപുരം ജേതാക്കൾ
ബാലുശ്ശേരി: വിസ്ഡം വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിച്ച ജില്ലാ മദ്റസ സർഗസംഗമത്തിന് ബാലുശ്ശേരിയിൽ തിരശീല വീണു.രണ്ട് ദിവസങ്ങളിലായി നടന്ന സർഗസംഗമത്തിൽ 250 പോയിൻ്റ് നേടി നാദാപുരം മണ്ഡലം ജേതാക്കളായി.152 പോയിൻ്റോടെ പൂനൂർ മണ്ഡലം രണ്ടാം സ്ഥാനവും 148 പോയിൻ്റ് നേടി കൊയിലാണ്ടി മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജേതാക്കൾക്കുള്ള ട്രോഫികൾ വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി.അബ്ദുൽ അസീസ്, സെക്രട്ടറി കെ.ജമാൽ മദനി എന്നിവർ ചേർന്ന് വിതരണം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ ബിസ്മി ഇമ്പിച്ചി മമ്മദ്, അമറുൽ ഫാറൂഖ്, കെ.നാസർ മദനി, ടി.എം നൗഫൽ എന്നിവർ വിതരണം ചെയ്തു.
സർഗസംഗമത്തിൻ്റെ ഉദ്ഘാടനം വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി നിർവ്വഹിച്ചു.കൺവീനർ കെ.നാസർ മദനി അധ്യക്ഷത വഹിച്ചു. മുജാഹിദ് ബാലുശ്ശേരി, കെ.ജമാൽ, സി.പി. സജീർ, ഒ.റഫീഖ് മാസ്റ്റർ,സ്വാലിഹ് അൽ ഹികമി, ബിസ്മി ഇമ്പിച്ചി മമ്മദ്, വി.കെ.ബാ സിം, ഫൈറൂസ് കൊല്ലം, സി.പി. സാജിദ് എന്നിവർ പ്രസംഗിച്ചു.വിസ്ഡം ബാലുശ്ശേരി മണ്ഡലം സെക്രട്ടറി അമറുൽ ഫാറൂഖ്, മൂനിസ് അൻസാരി, ഷഫ്നി ബിസ്മി, സാജിദ് ബിസ്മി, അബ്ദുൽ ജലീൽ അറപ്പീടിക, മജീദ് ബാലുശ്ശേരി നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍