പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്; മാറ്റിവെച്ച വോട്ടുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

പെരിന്തല്‍മണ്ണ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ എണ്ണാതെ മാറ്റിവെച്ച തപാല്‍ വോട്ടുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെപിഎം മുസ്തഫയുടെ ഹര്‍ജിയിലാണ് നടപടി. തപാല്‍ വോട്ട്, എണ്ണിയത്, നിരസിച്ചത്, അസാധുവായത്, ടെന്‍ഡര്‍ വോട്ട് ഉള്‍പ്പെടെയുള്ളവ ഹൈക്കോടതിയിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഈ വോട്ടുകള്‍ എണ്ണിയതിന്റെ വീഡിയോയും ഹൈക്കോടതിയിലേക്ക് നല്‍കും.

ഹര്‍ജി ഹൈക്കോടതി 17ന് വീണ്ടും പരിഗണിക്കും. പെരിന്തല്‍മണ്ണ റവന്യൂ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കെ പി സുരേന്ദ്രന്റഎ നേതൃത്വത്തില്‍ ജീവനക്കാര്‍ കോടതി നിര്‍ദേശപ്രകാരം വോട്ടുകള്‍ സൂക്ഷിച്ച സബ്ട്രഷറിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. 2021 ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ മെയ് രണ്ടിനായിരുന്നു വോട്ടെണ്ണല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍