താമരശ്ശേരി
കിണറ്റിൽ വീണ ആടിന് യുവാവ് രക്ഷകനായി
താമരശ്ശേരി: കിണറ്റിൽ വീണ ആടിന് യുവാവ് രക്ഷകനായി .കോരങ്ങാട് സ്വദേശി എം ടി ജംഷീദ് 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി ആടിനെ രക്ഷപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ച നാലുമണിയോടെയായിരുന്നു സംഭവം .ആട് കിണറ്റിൽ വീണതറിഞ്ഞ് നാട്ടുകാർ മുക്കം ഫയർഫോഴ്സിനെ വിളിച്ചെങ്കിലും ഫോൺ നമ്പറിൽ കിട്ടിയിരുന്നില്ല.തുടർന്ന് ജംഷീദിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ജംഷീദ് സ്ഥലത്തെത്തി ആടിനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട് ജംഷീദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍