കൊടുവള്ളി മണ്ഡലം റിയാദ് കെ.എം.സി.സി. വൈസ് പ്രസിഡണ്ട് , ട്രഷറർ എന്നിവരെ ആദരിച്ചു

താമരശ്ശേരി : കട്ടിപ്പാറ പഞ്ചായത്തിൽ നിന്നും കൊടുവള്ളി മണ്ഡലം റിയാദ് കെ.എം.സി.സി യുടെ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പി.സി. അബ്ദുല്ലത്തീഫ്, ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ജാഫർ കോയ തങ്ങൾ എന്നിവരെ കോളിക്കൽ പതിനൊന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ഷാഫി സക്കറിയ, സി.കെ. അബ്ദുറഹിമാൻ മാസ്റ്റർ, ഐ.കെ.അബ്ദുൽ ബഷീർ, ജാഫർ കോളിക്കൽ, ടി.സി. മുഹമ്മദ്, ഷമീർ മോയത്ത്, മുജീബ് വേണാടി എന്നിവർ ആശംസകൾ നേർന്നു. അഷ്റഫ് അച്ചൂർ സ്വാഗതവും, ഐ.പി. മരക്കാർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍