ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ അധികൃതർക്ക് തടസ്സവാദം;ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ച് നാട്ടുകാർ
താമരശ്ശേരി:40 വർഷത്തോളം പഴക്കമുള്ള കോരങ്ങാട് മൂന്നാംതോട് ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കിയതിനു ശേഷം പുതിയത് നിർമ്മിക്കാൻ തടസ്സവാദവുമായി റോഡ് നിർമ്മാണം കമ്പനിയും അധികൃതരും ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്ര നിർമ്മിച്ചു നാട്ടുകാർ.
പ്രദേശത്തെ നിരവധി യാത്രക്കാരാണ് കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നത്. പലപ്രാവശ്യം അധികൃതരെ നാട്ടുകാർ സമീപിച്ചെങ്കിലും കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല തുടർന്നാണ് നാട്ടുകാർ താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുകയായിരുന്നു.ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നിൽക്കാൻ അധികൃതർ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍