കൽപ്പറ്റ പഴയ ബസ് സ്റ്റാന്റിൽ നിന്നും യുവാവിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി ലക്ഷങ്ങൾ കവർന്നതായി പരാതി.
കൽപ്പറ്റ: കൽപ്പറ്റ പഴയ ബസ് സ്റ്റാന്റിൽ നിന്നും യുവാവിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി ലക്ഷങ്ങൾ കവർന്നതായി പരാതി. കൊടുവള്ളി സ്വദേശിയായ അബൂബക്കന്നയാളാണ്
പരാതിക്കാരൻ. കൊടുവള്ളിയിൽ നിന്നും കെ എസ് ആർ ടി സി ബസിൽ കൽപ്പറ്റ സ്റ്റാന്റിലിറങ്ങിയ ഉടൻ ബസിലെ യാത്രക്കാരനായിരുന്ന ഒരാളും ഇന്നോവ കാറിലെത്തിയ മൂന്ന് പേരും ചേർന്ന് വലിച്ച് വണ്ടിയിൽ കയറ്റി കൊണ്ട് പോയതായാണ് പരാതി. തുടർന്ന് തന്റെ കൈവശമുണ്ടായിരുന്ന നാല് ലക്ഷത്തോളം രൂപ കവർന്ന ശേഷം വെങ്ങപ്പള്ളിയിൽ ഇറക്കിവിട്ടതായും പറയുന്നു. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കെ.എൽ 13 എ എ 8182 ഇന്നോവ കാർ മാനന്തവാടി ഗവ.ഹൈസ്ക്കൂളിന് സമീപം പിന്നീട് അപകടത്തിൽപ്പെടുകയും ചെയ്തു.
അമിതവേഗത്തിലെത്തിയകാർകെഎസ്ആർ ടി സി ബസ്സിനും ക്രെയിനിനും ഇടിച്ചാണ് അപകടമുണ്ടായത്. ഇടിച്ചയുടൻ നാലംഗ സംഘം കാറിലുണ്ടായിരുന്ന
ഇറങ്ങിയോടിയതായി നാട്ടുകാർ പറഞ്ഞു.
അബൂബക്കർ മുൻപ് സഞ്ചരിച്ചിരുന്ന ബസിൽ തന്നെയാണ് പിന്നീട് കാറിടിച്ച്
അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിലെ കണ്ടക്ടർ ഉൾപ്പെടെയുള്ളവരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. വിരലടയാള
വിദഗ്ധരുൾപ്പെടെയുള്ളവർ അപകട സ്ഥലത്തെത്തി വാഹനം വിശദമായി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. സി സി ടി വി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍