കുടുംബശ്രീയുടെ വാർഷികം " അരങ്ങ് "


താമരശ്ശേരി: കുടുംബശ്രീയുടെ  വാർഷികം ആഘോഷം " അരങ്ങ്" ഫെബ്രുവരി 7,8 തിയതികളിലായി താമരശ്ശേരിയിൽ നടത്തപ്പെടുന്നു. എട്ടാം തീയതി ബുധനാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടി താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. സ്റ്റാർ സിംഗർ വേദക്ഷ്മി മുഖ്യാതിഥിയായിരിക്കും

ഒപ്പന, തിരുവാതിര, ഗ്രൂപ്പ്‌ ഡാൻസ്, സിംഗിൾ ഡാൻസ്, മോണോ ആക്ട്,  പ്രച്ചന്ന വേഷം, മാപ്പിളപ്പാട്ട്, ലളിത ഗാനം, സംഘ ഗാനം,  നാടൻ പാട്ട്, കവിത എന്നീ സ്റ്റേജ് പരിപാടികൾ, വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിലും

കവിത രചന, കഥ രചന, ചിത്രരചന, പെൻസിൽ കളർ, വാട്ടർ കളർ, ഉപന്യാസം,പ്രസംഗം  തുടങ്ങിയ ഓഫ് സ്റ്റേജ് മത്സരങ്ങൾ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ചു മാണ് നടക്കുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍