ഈസ്റ്റർ മുട്ട
ഈസ്റ്റർ മുട്ടകൾ പാസ്കൽ മുട്ടകൾ എന്നും അറിയപ്പെടുന്നു. അലങ്കാരമുട്ടകളായ ഇവ സാധാരണ ഈസ്റ്റർ സമയത്ത് സമ്മാനങ്ങൾ ആയി ഉപയോഗിക്കാറുണ്ട്. ഈസ്റ്റർ റ്റൈഡ് (ഈസ്റ്റർ സീസൺ) സീസണിൽ ഈസ്റ്റർ മുട്ടകൾ സാധാരണമാണ്. ചായം പൂശിയ ചിക്കൻ മുട്ട ഉപയോഗിക്കണം എന്നതാണ് ഏറ്റവും പഴയ പാരമ്പര്യരീതി , എന്നാൽ ആധുനിക രീതിയിൽ നിറമുള്ള ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞ ചോക്ലേറ്റ് മുട്ടകൾ, കൈകൊണ്ട് നിർമ്മിച്ച തടിയിലുള്ള മുട്ടകൾ, അല്ലെങ്കിൽ ചോക്ലേറ്റ് നിറച്ച പ്ലാസ്റ്റിക് മുട്ടകൾ എന്നിവ ഉപയോഗിക്കുന്നു. എന്നിരുന്നാലും, കിഴക്കൻ യൂറോപ്യൻ പാരമ്പര്യത്തിൽ യഥാർത്ഥ മുട്ടകൾ ഉപയോഗിക്കുന്നത് തുടരുന്നു. മുട്ടകൾ, പൊതുവേ, പ്രത്യുൽപാദനത്തിനും പുനർജന്മത്തിനും പരമ്പരാഗത ചിഹ്നമായിരിക്കുന്നു..ഈസ്റ്റർറ്റൈഡിൽ, ഈസ്റ്റർ മുട്ടകൾ യേശുവിൻറെ പുനരുത്ഥാനത്തെ പ്രതീകപ്പെടുത്തുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍