പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ നാലുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
താമരശ്ശേരിയിൽ നിന്നും പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ നാലുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർക്കോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്.
തട്ടികൊണ്ട് പോയതിന്റെ രണ്ടാഴ്ച മുമ്പ് പരപ്പൻ പൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ വാടകക്ക് എടുത്ത് നൽകിയ ആളാണ് ഹുസൈൻ.
മറ്റു മൂന്നു പേർ കാറിൽ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം, ഇവർക്ക് തട്ടിക്കൊണ്ടു പങ്കുണ്ട്ക എന്നാണ്ൽ നിഗമം .
അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക്
വിധേയമാക്കി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍