സ്‌ഫോടനത്തില്‍ യുവാവിന് പരിക്കേറ്റത് പടക്കം പൊട്ടിയെന്ന് ബി.ജെ.പി.

കണ്ണൂർ : എരഞ്ഞോളിയിൽ നടന്ന സ്ഫോടനത്തിൽ യുവാവിന് പരിക്കേറ്റത് പടക്കം പൊട്ടിയാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് പറഞ്ഞു.

ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. ഇതിൽ ബി.ജെ.പി.ക്കോ ആർ.എസ്.എസിനോ ഏതെങ്കിലും തരത്തിലുള്ള ബന്ധമില്ല. ഇതിൽ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല-പ്രസ്താവനയിൽ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍