താമരശ്ശേരി ചുരത്തില്‍ സുരക്ഷ ഭിത്തികള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടും
താമരശ്ശേരി ചുരത്തില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള വളവുകളില്‍ സുരക്ഷ ഭിത്തികള്‍ സ്ഥാപിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും. ജില്ലാ കളക്ടര്‍ എ.ഗീതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ചുരം റോഡിലെ മാഞ്ഞുപോയ വരകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍