ബൈക്ക് വയലിലേക്ക് മറഞ്ഞു യുവാവ് മരിച്ചു.

മുക്കം: ബൈക്ക് അപകടത്തിൽപെട്ട് യുവാവ് മരിച്ചു. ചേന്നമംഗലൂർ പുൽപറമ്പ് ആയിപ്പറ്റ മുനീഷ് റഹ്മാൻ (26) ആണ് മരിച്ചത്. മുക്കത്ത് സെൻട്രൽ 
ഡ്രൈവിങ് സ്കൂൾ ഉടമ മുജീബ് റഹ്മാന്റെ മകനാണ് മുനീഷ് റഹ്മാൻ. മുക്കം 
പൊറ്റശ്ശേരിയിലെ വയലിലേക്ക് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. മണാശേരിയിൽ നിന്നും പുൽപ്പറമ്പിലേക്കു വരുമ്പോൾ, പൊറ്റശ്ശേരിയിൽ റോഡ് നിർമാണം നടക്കുന്ന ഭാഗത്തുവച്ച് ബൈക്ക് വയലിലേക്ക് മറിയുകയായിരുന്നു. മുനീഷിനെ ഉടൻതന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍